
ബെർലിൻ : കിഴക്കൻ ജർമ്മനിയിലെ മാഗ്‌സ്ബെർഗിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയ.റി രണ്ടു പേർ മരിച്ചു. എഴുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം സഞ്ചരിച്ചാണ് നിന്നത്. സംഭവത്തിൽ കാർ ഡ്രൈവറായ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 50 കാരനായ ഇയാൾ സൗദി പൗരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 2006 മുതൽ ജർമ്മനിയിൽ ഇയാൾ താമസിക്കുകയാണെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. സംഭവം ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചു. .
പ്രദേശിക സമയം വൈകിട്ട് ഏഴുമണിയോടെ കറുത്ത ബി.എം.ഡബ്ല്യു കാർ ആൾക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു..