travel

കൊച്ചി: ക്രിസ്മസ്,​ പുതുവത്സര ആഘോഷങ്ങൾ ആരംഭിച്ചതോടെ അവധി ദിനങ്ങൾ കളറാക്കാൻ ഉഗ്രൻ ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. മഴയുടെയും കോട മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. വരുമാനവും ജനപങ്കാളിത്തവും കൊണ്ട് ഹിറ്റായി മുന്നേറുന്ന എറണാകുളം, കൂത്താട്ടുകുളം, നോർത്ത് പറവൂർ, പിറവം ഡിപ്പോകളിൽ നിന്നുമാണ് യാത്രകൾ. 21 മുതൽ ജനുവരി 5 വരെ ഓരോ ഡിപ്പോകളിൽ നിന്ന് ദിവസവും യാത്രകളുണ്ട്. ഒരു ദിവസത്തെ ബഡ്ജറ്റ് ടൂറിസം ട്രിപ്പാണ് .

രണ്ടാം ശനി, ഞായർ പൊതുഅവധി ദിവസങ്ങളിലാണ് യാത്ര. ഓരോ ഡിപ്പോകളിൽ നിന്നും രാവിലെ നാല് മുതൽ യാത്രകൾ പുറപ്പെടും. രാത്രി 12ന് മുമ്പ് തിരിച്ചെത്തും. യാത്ര ജനുവരിയിലും തുടരും. പുതുവർഷം ആഘോഷിക്കാൻ ജനുവരിയിൽ വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ഇത് രണ്ട് ദിവസത്തെ ഭക്ഷണ സൗകര്യം ഉൾപ്പെടെയുള്ള ട്രിപ്പാണ്.

ബുക്കിംഗ്:

എറണാകുളം- 8129134848

നോർത്ത് പറവൂർ - 9388223707

കൂത്താട്ടുകുളം - 9497415696

പിറവം - 9446206897

40 സീറ്റിൽ പ്രത്യേക സർവീസ്

റെസിഡന്റ്സ് അസോസിയേഷൻ, ആരാധനാലയങ്ങൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ, ഫാമിലി തുടങ്ങിയവരിൽ മുഴുവൻ സീറ്ര് ബുക്ക് ചെയ്യുന്നവർക്കു വേണ്ടി പ്രത്യേക സർവീസും ലഭ്യമാണ്. യാത്രക്കാർ പറയുന്നയിടത്ത് ബസെത്തും. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും സർവീസുണ്ട്.

യാത്രകൾ ആരംഭിക്കുന്ന സമയം : രാവിലെ 4മുതൽ

 യാത്രാ നിരക്ക്- 300 മുതൽ 2500 വരെ

യാത്രാ പേക്കേജുകൾ

മലക്കപ്പാറ

 ചതുരംഗപ്പാറ

 മാമലക്കണ്ടം

മൂന്നാർ

മറയൂർ

വട്ടവട

 രാമക്കൽമേട്

ഇല്ലിക്കകല്ല്

ഇലവീഴാ പൂഞ്ചിറ

വാഗമൺ

മലമ്പുഴ

സീ അഷ്ടമുടി

ഗവി

ശിവഗിരി -ചെമ്പഴന്തി

 അയ്യപ്പദർശന പാക്കേജ്

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം വ്യാപിപ്പിക്കും. വയനാട്, കണ്ണൂർ മേഖലകളെ ബന്ധിപ്പിച്ച് ദ്വിദിന പാക്കേജുകൾ ഒരുക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് കുടുംബാംഗങ്ങളുമായി പോകുന്നവരാണ് കുടുതൽ ബുക്ക് ചെയ്യുന്നത് .

പ്രശാന്ത് വേലിക്കകം (ബഡ്ജറ്റ് ടൂറിസം ജില്ലാ കോഓർഡിനേറ്റർ കോട്ടയം-എറണാകുളം)