
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ഹനീഫ് അദേനി സംവിധാനം ചെയ‌്ത ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് നിറഞ്ഞത് എന്ന ടാഗ് ലൈനോടെയാണ് റിലീസായിരിക്കുന്നത്. ഈ സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
യൂത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് നടൻ പറഞ്ഞു. 'ഇടിവെട്ട് ആക്ഷൻ പടം ചെയ്യണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നെ സംബന്ധിച്ച് മലയാളത്തിൽ ഏറ്റവും നന്നായി ആക്ഷൻ ചെയ്യുന്ന നടൻ പൃഥ്വിരാജാണ്. പൃഥ്വിരാജ് ആക്ഷനിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് 'പൃഥ്വിരാജ് കം ബാക്ക് ആക്ഷൻ' എന്ന ക്യാമ്പയിൻ തുടങ്ങാൻ വരെ റെഡിയാണ്.'- ഉണ്ണി മുകുന്ദൻ പറഞ്ഞു.
അതേസമയം, എ സർട്ടിഫിക്കറ്റാണ് മാർക്കോയ്ക്ക് ലഭിച്ചത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് മാർക്കോയിൽ ആക്ഷൻ കോറിയോഗ്രാഫർ. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു .ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്,കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂറാണ് സംഗീതം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് നിർമ്മാണം.