arvind-kejriwal

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്‌രിവാളിനെ മദ്യനയക്കേസിൽ വിചാരണ ചെയ്യും. ഡൽഹി ലഫ്​റ്റനന്റ് ഗവർണർ വി കെ സക്‌സേനയിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന് (ഇഡി) അനുമതി ലഭിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മുന്നോടിയായാണ് നീക്കം. ബിജെപിയെ പിന്നിലാക്കി നാലാമതും അധികാരത്തിലേറാൻ ആംആദ്മി ശ്രമിക്കുന്നതിനിടയിലാണ് കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി ലഭിച്ചത്. 2021-22 വർഷത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡി ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടിയിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കേജ്‌രിവാളിനെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി മാർച്ച് 21നാണ് അറസ്​റ്റ് ചെയ്തത്. തുടർന്ന് സെപ്​റ്റംബറിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇഡി അന്ന് സമർപ്പിച്ച കു​റ്റപത്രത്തിൽ കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കു​റ്റക്കാരാണെന്ന് പരാമർശിച്ചിരുന്നു.