
പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ മണ്ഡലകാലത്തെ ഭക്തിസാന്ദ്രമാക്കി അകതാരിൽ എന്നയ്യൻ മ്യുസിക്ക് ആൽബം റിലീസ് ചെയ്തു. പാട്ടൊരുക്കിയതും നിർമിച്ചതുമൊക്കെ കുവൈറ്റിൽ നിന്നുള്ള ഒരുകൂട്ടം സംഗീത പ്രേമികളാണ്. ആർദ്രമായ ഭക്തിയും അത് പകരുന്ന ആനന്ദവുമാണ് പാട്ടിന്റെ ഇതിവൃത്തം.
പി. അയ്യപ്പദാസിന്റെ വരികൾക്ക് ജിതിൻ മാത്യുവാണ് സംഗീതം. ബിനോയ് ജോണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിർമാണം : ബിനോയ് ജോണി, ജിതിൻ മാത്യു, ബിജിഎം : ബോബി സാം, മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ് : ജിന്റോ ജോൺ, വോക്കൽ റെക്കോർഡിംഗ് : റിജു കെ. രാജു, എഡിറ്റിംഗ് ആൻഡ് ഡിഐ : സുധി മോഹൻ, പോസ്റ്റർ ആൻഡ് ടൈറ്റിൽ : ജയൻ ജനാർദ്ദൻ, ആശയം : ആദർശ് ഭുവനേശ്, ഷൈജു അടൂർ, ജോബി മാത്യു.