
ബംഗളൂരു: കാറിന് മുകളിലേയ്ക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. ബംഗളൂരു- തുമക്കുരു ദേശീയപാതയിൽ ഇന്നുരാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ ഗോൾ (48), ഭാര്യ ഗൗരഭായ് (42), മക്കളായ ജാൻ (16), ആര്യ (ആറ്), ദീക്ഷ (12), ബന്ധു വിജയലക്ഷ്‌മി (36) എന്നിവരാണ് മരിച്ചത്.
ഒരേദിശയിൽ സഞ്ചരിച്ചിരിക്കുകയായിരുന്ന എസ് യു വി കാറും ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്‌നർ ലോറി കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്ന ചന്ദ്രയാഗപ്പയും കുടുംബവും തത്‌ക്ഷണം മരിച്ചു. ക്രെയിൻ എത്തിച്ച് ഏറെ ശ്രമകരമായാണ് കാറിനുമുകളിൽ നിന്ന് കണ്ടെയ്‌നർ ലോറി ഉയർത്തിമാറ്റിയത്. ശേഷം കാറിലുണ്ടായിരുന്ന ആറുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ക്രിസ്‌മസ് ആഘോഷിക്കുന്നതിനായി വിജയപുരയിലേയ്ക്ക് പോവുകയായിരുന്നു ചന്ദ്രയാഗപ്പയും കുടുംബവും. കഴിഞ്ഞ ഒക്‌ടോബറിലാണ് ചന്ദ്രയാഗപ്പ ആഡംബര കാർ വാങ്ങിയത്. മൃതദേഹങ്ങൾ നെലമംഗലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ മൂന്ന് കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടു.
Traffic advisory:
— SP Bengaluru District Police (@bngdistpol) December 21, 2024
Slow-moving traffic in Bengaluru-Tumkur national highway due to vehicle accidents between canter and car near Beguru in Nelmangla.
Kindly co-operate. pic.twitter.com/0x6FmlOKyo