
യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024 ലെ പ്രിയ സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഓൾവി ഇമാജിൻ ആസ് ലൈറ്റ്. എക്സ് പ്ളാറ്റ്ഫോമിലൂടെ ഒബാമ തന്റെ പ്രിയ സിനിമകളുടെ പട്ടിക പങ്കുവയ്ക്കുകയായിരുന്നു.
ഇൗവർഷം കാണുന്നതിന് ഞാൻ ശുപാർശ ചെയ്യുന്ന കുറച്ചുസിനിമകൾ ഇതാ, എന്ന കുറിപ്പോടെയാണ് പട്ടിക പങ്കുവച്ചത്. ഒന്നാമതാണ് ഓൾവി ഇമാജിൻ ആസ് ലൈറ്റ്, കോൺക്ളേവ്. ദ വിയാനോ ലെസൺ, ദ പ്രോമിസ്ഡ് ലാൻഡ്, ദ സീഡ് ഒഫ് ദ സെക്രഡ് ഫിഗ്, ഡ്യൂൺ : പാർട്ട് 2, അനോറ, ദീദി, എ കംപ്ളീറ്റ് അൺ നോൺ എന്നിവയാണ് മറ്റു സിനിമകൾ.
അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഏറെ അഭിമാനമാകുന്ന സിനിമയാണ് ഓൾവി ഇമാജിൻ ആസ് ലൈറ്റ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയ ചിത്രം ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിന്റെ നോമിനേഷൻ ലിസ്റ്റിലും ഇടം പിടിച്ചു. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ ,ഹൃദു ഹാറൂൺ എന്നിവരുടെ മികച്ച പ്രകടനവുമായി എത്തിയ ചിത്രം പായൽ കപാഡിയ സംവിധാനം ചെയ്യുന്നു.