
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത ഇപ്പോൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ. ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്. സ്കൂൾ വാർഷികത്തിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുത്തതിന്റെ വീഡിയോ പുറത്ത്. ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീനകപൂർ തുടങ്ങി നിരവധിപേരാണ് കുടുംബ സമേതം ചടങ്ങിന് എത്തിയത്. കരീനകപൂറും ഐശ്വര്യ റായിയും തങ്ങളുടെ മക്കളുടെ പെർഫോമൻസ് വീഡിയോ ഫോണിൽ പകർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞമാസം മുംബയിലേക്ക് താമസം മാറിയിരുന്നു. മുംബയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നായ പാലി ഹില്ലിലാണ് ഇവരുടെ താമസം.
പാലി ഹിൽസിൽ പൃഥ്വിരാജിന് രണ്ട് വീടുകണ്ട്.. 30 കോടിയുടെ ഫ്ലാറ്റും 17 കോടിയുടെ വീടും.