
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വാർഷികാഘോഷത്തിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ഐശ്വര്യറായ് - അഭിഷേക് ബച്ചൻ ദമ്പതികളാണ്. മകൾ ആരാധ്യയുടെ കലാപരിപാടി കാണാൻ ഇരുവരും ഒന്നിച്ചെത്തി. കൂടെ അമിതാഭ് ബച്ചനും ഐശ്വര്യയുടെ അമ്മ വൃന്ദ റായിയും ഉണ്ടായിരുന്നു.
ഐശ്വര്യയും അഭിഷേകും വേർപിരിയുന്നുഎന്ന അഭ്യൂഹങ്ങൾ ഏറെ നാളായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അതിനിടെയാണ് വേദിയിലേക്ക് പുഞ്ചിരിയോടെ ഐശ്വര്യയും അഭിഷേകും എത്തിയത്. അമ്മയെ കൈപിടിച്ച് നടക്കാൻ എെശ്വര്യ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
ആദ്യദിവസത്തെ ആഘോഷങ്ങൾക്കുശേഷം അമിതാഭ് ബച്ചൻ ബ്ളോഗിൽ കുറിച്ചത് ശ്രദ്ധ നേടുന്നു.
കുട്ടികൾ അവരുടെ നിഷ്കളങ്കതയും മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ ഏറ്റവും മികച്ചവരായിരിക്കാനുള്ള ആഗ്രഹവും.. അത്തരമൊരു ആനന്ദം... അവർ ആയിരക്കണക്കിനാളുകളുടെ കൂട്ടത്തിലായിരിക്കുമ്പോൾ നിങ്ങൾക്കായി പ്രകടനം നടത്തുമ്പോൾ അത് ഏറ്റവും ആഹ്ളാദകരമായ അനുഭവമാണ്. ... ഇന്ന് അത്തരത്തിലുള്ള ഒന്നാണ്...