
റായ്പൂർ: താലി കെട്ടലും കൊട്ടും മേളവും സിന്ദൂരവും മാലയുമൊന്നുമില്ല. ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പിൽ നിന്ന് ഭരണഘടനയിൽ തൊട്ട് ഇനിയുള്ള കാലം പരസ്പരം പിന്തുണച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുത്ത്
അവർ വിവാഹിതരായി. ഛത്തീസ്ഗഢ് കാപു ഗ്രാമവാസികളായ പ്രതിമ ലാഹ്രെയും ഇമാൻ ലാഹ്രെയുമാണ് പരമ്പരാഗത രീതികളെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം വിവാഹിതരായത്. സമുദായത്തിന്റെ ചടങ്ങുകളായ ബാൻഡ് മേളവും അഗ്നിക്ക് വലംവച്ച് ഏഴ് പ്രതിജ്ഞ ചൊല്ലുന്ന 'സാത്ത് ഫേരെ" എന്ന ചടങ്ങും ഒഴിവാക്കി. കുടുംബങ്ങളുടെ സമ്മതത്തോടെ, പാഴ് ചെലവ് ഒഴിവാക്കി വിവാഹം ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് പാഴ്ച്ചെലവ് ഒഴിവാക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യമെന്ന് ഇമാൻ പറഞ്ഞു. ഇതോടെ വിവാഹം ചർച്ചയായി. നിരവധിയാളുകളാണ് ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.