kk

ന്യൂഡൽഹി : ഒരു പുതിയ കാർ വാങ്ങണമെങ്കിൽ ഇക്കാലത്ത് ലക്ഷങ്ങൾ വേണ്ടിവരും. കാറുകൾ വാങ്ങാാൻ ബാങ്കുകൾ ലോണുകൾ വാരിക്കോരി നൽകുന്നുണ്ടെങ്കിലും വലിയ വിലയും തിരിച്ചടവും കണക്കിലെടുത്ത് സാധാരണക്കാ‌ർ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സെക്കൻഡ് ഹാൻഡ് കാറുകൾ അഥവാ യൂസ്ഡ് കാറുകളെ ആശ്രയിക്കുകയാണ് പതിവ്. വാഹന ഉടമകളിൽ നിന്ന് നേരിട്ട് കാർ വാങ്ങുന്നവരും യൂസ്ഡ് കാർ കമ്പനികളിൽ നിന്ന് വാങ്ങുന്നവരും ഉണ്ട്. എന്നാൽ ഇത്തരത്തിൽ യൂസ്‌ഡ് കാർ കമ്പനികളിൽ നിന്ന് കാർ വാങ്ങുകയാണെങ്കിൽ ഇനി കൂടുതൽ പണം നൽകേണ്ടി വരും. യൂസ്‌ഡ് കാർ കമ്പനികളിൽ നിന്ന് വാങ്ങുമ്പോൾ ജി.എസ്.ടി കൂടുതൽ നൽകേണ്ടി വരുന്നതിനാലാണ് മതി. ഇന്ന് ചേർന്ന ജി,​എസ്.ടി കൗൺസിൽ യോഗമാണ് യൂസ്ഡ്കാർ കമ്പനികളിൽ നിന്ന് വാഹനം വാങ്ങുമ്പോൾ കൂടുതൽ ജി,​എസ്. ടി ഈടാക്കാൻ തീരുമാനിച്ചത്. കമ്പനികൾക്ക് കിട്ടുന്ന ലാഭത്തിന്റെ 18 ശതമാനം ജി.എസ്.ടി ഈടാക്കാനാണ് തീരുമാനം.

അതേസമയം ഇൻഷ്വറൻസ് പോളിസികളുടെ ജി.എസ്.ടി എടുത്തു കളയുന്നതിൽ യോഗം തീരുമാനമെടുത്തിട്ടില്ല. ജനുവരിയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യം വീണ്ടും പരിഗണിച്ചേക്കും. കാരമൽ പോപ്‌കോണിന്റെ ജി.എസ്.ടി 12 ശതമാനമായി ഉയർത്തി. പഞ്ചസാര ചേർത്ത ഉത്പന്നങ്ങൾക്ക് ഉയർന്ന നിരക്കുന്നുണ്ടെന്ന കാരണത്താലാണ് ഇത്. എന്നാൽ ജീൻ തെറാപ്പിയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കശുവണ്ടി കർഷകർ നേരിട്ട് വില്പന നടത്തിയാൽ ജി.എസ്.ടി ഉണ്ടാകില്ല.

ഓൺലെൻ സേവനങ്ങൾ സ്വീകരിക്കുന്ന വ്യക്തിയുടെ സംസ്ഥാനം ബില്ലിൽ രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചു. നിലവിൽ ബില്ലിൽ അത്തരം പരാമർശം ഇല്ലാത്തതിനാൽ ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് നികുതി നഷ്ടം നേരിട്ടിരുന്നു.