
നിരവധി ആരാധകരുള്ള താരമാണ് നടി സായ് പല്ലവി. തമിഴലും മലയാളത്തിലും ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ സിനിമകളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അമരന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസ് ഹിറ്റിന് പിന്നാലെ ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കുകയാണ് സായ് പല്ലവി. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ താരം പങ്കുവെച്ചിട്ടുമുണ്ട്.
അടുത്തിടെ വിവാഹിതയായ സഹോദരി പൂജാ കണ്ണനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു സായ് പല്ലവിയുടെ യാത്ര,. 'ഒരു മനോഹരമായ യാത്രയുടെ ഓര്‍മയ്ക്ക്, ഒപ്പം സ്‌നേഹം നിറഞ്ഞ ആളുകളും, സാഹസികതയും അല്‍പം ചിരിയും' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ അവധി ആഘോഷത്തില്‍ കങ്കാരു കുഞ്ഞിനെ ഓമനിക്കുന്നതിന്റെയും കടലില്‍ കുളിക്കുന്നതിന്റേയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളുടെ ഒന്നാം ഭാഗം എന്ന ക്യാപ്ഷന്‍ നടി നല്‍കിയിരിക്കുന്നതിനാല്‍ തന്നെ അവധി ആഘോഷത്തിന്റെ ബാക്കി ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫോട്ടോകള്‍ക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത് സായ് വളരെ സുന്ദരിയായിരിക്കുന്നുവെന്നും എന്താണ് ഇതിന്റെ രഹസ്യമെന്നും നിരവധിപേര്‍ ചോദിക്കുന്നുണ്ട്. വ്യത്യസ്ത ദിവസങ്ങളിലെടുത്ത ചിത്രങ്ങളില്‍ വെള്ള അനാര്‍ക്കലി ടോപ്പും മെറൂണ്‍, പച്ച നിറങ്ങളിലുള്ള ഗൗണുകളും ഡെനിം പാന്റ്‌സും ഷര്‍ട്ടും ധരിച്ച സായ് പല്ലവിയെ ചിത്രങ്ങളില്‍ കാണാം.