
തിരുവനന്തപുരം : നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. കാട്ടാക്കട ആര്യനാട് പറണ്ടോട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋത്വിക് ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് നിന്ന് പറണ്ടോട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം. കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴുപേർ ഉണ്ടായിരുന്നതായാണ് വിവരം.