
കൊല്ലം: വളളം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വളളത്തിൽ കുടിവെളളം ശേഖരിക്കാൻ മകനോടൊപ്പം പോയപ്പോഴായിരുന്നു അപകടം. ഒഴുക്ക് വർദ്ധിച്ച് വളളം മറിഞ്ഞ് അപകടം സംഭവിച്ചെന്നാണ് പ്രദേശവാസികൾ പറയുന്നത്. നീന്തൽ വശമില്ലാതിരുന്ന സന്ധ്യയെ നാട്ടുകാർ എത്തി രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പുത്തൻതുരുത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി കുടിവെളളക്ഷാമം അനുഭവപ്പെടുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെയുളളവർ മറുകരയിൽ പോയാണ് കുടിവെളളം ശേഖരിക്കുന്നത്.