കുട്ടികളും യുവാക്കളും പ്രായമായവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് താരൻ. എത്രയൊക്കെ പ്രതിവിധികൾ ചെയ്തിട്ടും വിട്ടുമാറാത്ത താരനും മുടികൊഴിച്ചിലും കാരണം ദുഃഖിക്കുന്നവരുണ്ട്. താരൻ ഉള്ളവരിൽ മുഖക്കുരു, പുരികം, കൺപീലി എന്നിവ കൊഴിച്ചിലും കണ്ടുവരാറുണ്ട്. ഏറെ പരിശ്രമിച്ചിട്ടും വിട്ടുമാറാത്ത താരനിൽ നിന്ന് രക്ഷനേടാൻ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാലോ?
ആദ്യം മൂന്നോ നാലോ സ്പൂൺ കടുക് മിക്സിൽ ഇട്ട് നന്നായി പൊടിച്ചെടുക്കണം. ഇത് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടിയതിനുശേഷം പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയാം. വെള്ളത്തിന് പകരം തൈരും ഉപയോഗിക്കാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കാം.
എല്ലാ ദിവസും തലയോട്ടിയും മുടിയും വൃത്തിയായി സൂക്ഷിക്കുക എന്നത് താരൻ അകറ്റാൻ പ്രധാനമാണ്. കറ്റാർവാഴ ജെല്ലും മുട്ടവെള്ളയും മിക്സിയിൽ അടിച്ചെടുത്തതിനുശേഷം തലയിൽ പുരട്ടുന്നതും താരൻ മാറാൻ സഹായിക്കും. കൂടാതെ തലമുടി നല്ല ഉള്ളോടെ വളരുകയും മുടി നല്ല മുദൃലവും തിളക്കമുള്ളതും ആവുകയും ചെയ്യും.
ഉലുവ കുതിർത്ത് അരച്ച് തലയോട്ടിയിൽ തേയ്ച്ചതിനുശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. തലയോട്ടിയിലെ എല്ലാ അഴുക്കും പൊടിയും മാറികിട്ടുകയും താരൻ അപ്രത്യക്ഷമാവുകയും ചെയ്യും.
മുട്ടയിലെ വെള്ള മിക്സിയിൽ അടിച്ച് തലയോട്ടിയിൽ പുരട്ടിയതിനുശേഷം 15 മിനിട്ടുകഴിഞ്ഞ് കഴുകികളയുന്നതും തലയിലെ അഴുക്കും പൊടിയും മാറികിട്ടാൻ സഹായിക്കും.