 
ക്വലാലംപുർ : പ്രഥമ അണ്ടർ-19 വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ബംഗ്ളാദേശിനെ 41 റൺസിനാണ്
ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 117/7 എന്ന സ്കോർ ഉയർത്തിയശേഷം ബംഗ്ളാദേശിനെ 76 റൺസിന് ആൾഔട്ടാക്കുകയായിരുന്നു. 47 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കം 52 റൺസ് നേടിയ ഓപ്പണർ ജി.തൃഷയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ 117ലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആയുഷി ശുക്ള മൂന്ന് വിക്കറ്റുകളും സോനം യാദവ് പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. മലയാളി താരമായ വി.ജെ ജോഷിത രണ്ടോവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. തൃഷയാണ് ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ച്.