columbian-lawmaker

ബോഗോട്ട: സഭയിലിരുന്ന് വാപ്പിംഗ് നടത്തുന്ന കൊളംബിയൻ നിയമസഭാംഗത്തിന്റെ വീഡിയോ പുറത്ത്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബൊഗോട്ടയുടെ പ്രതിനിധിയും ഗ്രീൻ അലയൻസ് പാർട്ടി അംഗവുമായ ജുവിനാവോ വാപ്പിംഗ് ചെയ്തത്.

ക്യാമറ കണ്ടതോടെ ജുവിനാവോ അത് ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ വായിൽ നിന്ന് പുക വരുന്നത് കാണാം. വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. വാപ്പ് പേന ഉപയോഗിക്കുന്ന വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നിരവധി പേരാണ് ജുവിനാവോയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനുപിന്നാലെ അവർ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു. ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവർ ക്ഷമാപണം നടത്തിയത്.

🇨🇴 In Colombia, Congresswoman Cathy Juvinao was caught secretly vaping during a parliamentary session discussing healthcare reform. pic.twitter.com/dqoba0iRyB

— David Lester Straight (@DavidLesterr_) December 20, 2024


ഒരുപാടുപേർ വിമർശിച്ചെങ്കിലും, തെറ്റ് തിരിച്ചറിഞ്ഞ് പെട്ടെന്ന് ക്ഷമാപണം നടത്താൻ മനസുകാണിച്ച ജുവിനാവോയെ നിരവധി പേർ അഭിനന്ദനം കൊണ്ട് മൂടുകയും ചെയ്തു. അടുത്തിടെയാണ് കൊളംബിയയിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെയും വാപ്പിംഗ് ഉപകരണങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്ന നിയമം പാസാക്കിയത്. പാർലമെന്റ് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ ഇവയുടെ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തിയതാണ്.

ഇലക്‌ട്രോണിക് വാപ്പിംഗ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണത്തിൽ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് നടന്നിരിക്കുന്നതെന്നതിനാലാണ് സംഭവം ഇത്രയും ചർച്ചയാകാൻ കാരണം.