d

മുംബയ്: അമിതവേഗതയിൽ എത്തിയ കാറിടിച്ച് റോഡരികിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം. മുംബയ് വഡാലയിൽ അംബേദ്കർ കോളേജിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാർ ഓടിച്ച 19കാരൻ ഭുഷൻ ഗോലയെ പൊലീസ് അറസ്റ്റ് ചെയ്തു. പാർലെ സ്വദേശിയായ ഇയാൾ മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ആയുഷിന്റെ കുടുംബം വർഷങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്. പിതാവ് ലക്ഷ്‌മൺ കൂലിപ്പണിക്കാരനാണ്.

റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആയുഷിനെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നെന്ന്

ദൃക്സാക്ഷികൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.