
ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനുശേഷം സൈജു കുറുപ്പും രാഹുൽ റിജി നായരും ഒരുമിക്കുന്ന ചിത്രത്തിന് ഫ്ളാസ്ക് എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്രർ പുറത്ത്. കീടം എന്ന ചിത്രത്തിനുശേഷം രാഹൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, ബാലചന്ദ്രൻ ചുള്ളിക്കാട്, സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ രചനയും രാഹുൽ റിജി നായരുടേതാണ്.
ഛായാഗ്രഹണം ജയകൃഷ്ണൻ വിജയൻ, കോസ്റ്റ്യുംസ് അക്ഷര പ്രേംനാഥ്. കലാസംവിധാനം സതീഷ് നെല്ലായി പ്രൊഡക്ഷൻ കൺട്രോളർ ജെ.പി മണക്കാട്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ, ലിജോ ജോസഫ്, രതീഷ് മേനഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം സോണി ലിവിൽ സ്ട്രീം ചെയ്ത ജയ് മഹേന്ദ്രൻ എന്ന വെബ്സീരീസ് ശ്രീകാന്ത് മോഹൻ ആണ് സംവിധാനം ചെയ്തത്.ജയ് മഹേന്ദ്രന്റെ
തിരക്കഥയും രാഹുൽ റിജി നായരുടേതാണ്. വെബ് സീരീസിൽ ശ്രദ്ധേയമായ കഥാപാത്രത്തെയും അവതരിപ്പിച്ചു.
സുഹാസിനി അഭിനയിച്ച ആദ്യ മലയാളം വെബ്സീരിസാണ്.