chakkochan

കുഞ്ചാക്കോ ബോബൻ, പ്രിയമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കട്ടിമീശയുമായി പൊലീസ് ലുക്കിലാണ് ചാക്കോച്ചൻ.

മനോജ് കെ.യു. ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി. വാര്യർ, അനുനാഥ്, ലേയ മാമ്മൻ , ഐശ്വര്യ, അമിത് ഇൗപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ചമൻ ചാക്കോ, സംഗീതം ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഫെബ്രുവരിയിൽ റിലീസ് ചെയ്യും.