siso


കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും നടനുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന 'സീസോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. തീർത്തും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം വിഡിയൽ സ്റ്റുഡിയോസിന്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷം അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് നായിക.ജനുവരി 3ന് തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്.
പി.ആർ. ഒ പി.ശിവപ്രസാദ് .