
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളൻ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. "കണ്ണാടി പൂവേ" എന്ന തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ്. വിനീത് ശ്രീനിവാസനും സാം സി എസും ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്.രഞ്ജി പണിക്കർ, ബൈജു സന്തോഷ്, അൽത്താഫ് സലിം, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് മറ്റു താരങ്ങൾ.കഥയും തിരക്കഥയും സാംജി എം. ആന്റണി.ഛായാഗ്രഹണം : രണദിവെ,ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് നിർമ്മാണം.. മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിന് എത്തുന്ന ചിത്രം
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ: ശബരി.