stokes

ലണ്ടൻ : ന്യൂസിലാൻഡിനെതിരെ ഈ മാസം നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഇംഗ്ളണ്ട് ടെസ്റ്റ് ക്യാപ്ടൻ അടിത്തവർഷം ആദ്യം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്ക്ക് എതിരായ ഏകദിന പരമ്പരയിലും കളിക്കില്ലെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ജോസ് ബട്ട്‌ലർ നയിക്കുന്ന ഏകദിന ടീമിൽ ബാറ്റർ ജോ റൂട്ടിനെയും പേസർ മാർക്ക് വുഡിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ലോകകപ്പിന് ശേഷം റൂട്ട് ആദ്യമായാണ് ഏകദിന ടീമിൽ എത്തുന്നത്.