allu-arjun

ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ ഹൈദരാബാദിലുള്ള ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വീടിന് മുന്നിൽ ഒരു സംഘം പ്രതിഷേധിക്കുകയും കല്ലും തക്കാളിയും എറിയുകയും ചെയ്‌തെന്നാണ് വിവരം.

ചെടിച്ചട്ടികളുൾപ്പെടെ തകർത്തു. ഈ സമയം അല്ലു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ലുവിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡുകളുമായി എത്തിയ സംഘം പ്രതിഷേധിക്കുകയും മതിലിന് മുകളിൽ കയറി വീടിന് കല്ലെറിയുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ വലിയ സംഘർഷമുണ്ടായി.

ഡിസംബർ നാലിന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന സ്ത്രീ മരിച്ചു. അപ്രതീക്ഷിതമായി അല്ലു അർജ്ജുൻ തിയേറ്ററിലെത്തിയതോടെ വൻ തിരക്കുണ്ടാകുകയായിരുന്നു. പരിക്കേറ്ര് ചികിത്സയിലായിരുന്ന രേവതിയുടെ മകന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾ നിഷേധിച്ച് കഴിഞ്ഞ ദിവസം അല്ലു അർജ്ജുൻ രംഗത്തെത്തിയിരുന്നു. സ്ത്രീ മരിച്ച സംഭവം തികച്ചും അപകടമാണെന്ന് അല്ലു പറഞ്ഞു.

ഞാൻ നിരുത്തരവാദിത്വത്തോടെ പെരുമാറി എന്ന് പ്രചരിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണ്. ഇത് അപമാനകരമാണ്. 20 വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് കരിയറും പ്രതിച്ഛായയും കെട്ടിപ്പടുത്തത്. അത് അട്ടിമറിക്കപ്പെടുമ്പോൾ വേദനിക്കുന്നുണ്ടെന്നും അല്ലു പറഞ്ഞു. തിയേറ്ററിൽ വരുന്നതിന് അനുമതിയില്ലെന്ന ആരോപണത്തോടും അല്ലു പ്രതികരിച്ചു. അത് ശരിയല്ല, പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നു. അവരുടെ നിർദ്ദേശപ്രകാരമാണ് എത്തിയത്. അനുമതി ഇല്ലായിരുന്നുവെങ്കിൽ മടങ്ങിപ്പോകാൻ പറയുമായിരുന്നു, താൻ നിയമം അനുസരിക്കുന്ന പൗരനാണ്. മനുഷ്യത്വമില്ലാത്തവനല്ല. ആൾക്കൂട്ടമുണ്ടാകുമ്പോൾ ഏത് സെലിബ്രിറ്റിയും പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി കാണിക്കാറുണ്ട്. രാഷ്ട്രീയ നേതാക്കൾക്കോ സർക്കാരിനോ എതിരല്ല താനെന്നും അല്ലു അർജ്ജുൻ പ്രതികരിച്ചു. അനുമതി നിഷേധിച്ചിട്ടും അല്ലു അർജ്ജുൻ പുഷ്പ2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്നായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്ച ആരോപിച്ചത്.

അ​ല്ലു​ ​അ​ർ​ജ്ജു​നെ​തി​രെ​ ​പൊ​ലീ​സ്;
യു​വ​തി​ ​മ​രി​ച്ചെ​ന്ന​റി​ഞ്ഞി​ട്ടും​ ​തി​യേ​റ്റ​ർ​ ​വി​ട്ടി​ല്ല

ഹൈ​ദ​രാ​ബാ​ദ്:​ ​'​പു​ഷ്പ​ 2​'​ ​പ്രീ​മി​യ​ർ​ ​ഷോ​യ്ക്കി​ടെ​ ​യു​വ​തി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​തെ​ലു​ങ്ക് ​ന​ട​ൻ​ ​അ​ല്ലു​ ​അ​ർ​ജു​നെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ളു​മാ​യി​ ​തെ​ല​ങ്കാ​ന​ ​പൊ​ലീ​സ്.​ ​യു​വ​തി​ ​മ​രി​ച്ച​ ​വി​വ​രം​ ​അ​റി​യി​ച്ചി​ട്ടും​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്നു​ ​പോ​കാ​നോ​ ​പൊ​ലീ​സു​മാ​യി​ ​സ​ഹ​ക​രി​ക്കാ​നോ​ ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​സം​ഭ​വം​ ​അ​റി​ഞ്ഞ​യു​ട​ൻ​ ​താ​ൻ​ ​സ​ന്ധ്യ​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​പു​റ​ത്ത് ​ഇ​റ​ങ്ങി​യെ​ന്ന് ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​പ​റ​ഞ്ഞ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​പൊ​ലീ​സ് ​രം​ഗ​ത്തെ​ത്തി​യ​ത്.
പൊ​ലി​സി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​അ​വ​ഗ​ണി​ച്ച് ​അ​ല്ലു​ ​അ​ർ​ജു​ൻ​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​തി​യേ​റ്റ​റി​ൽ​ ​തു​ട​രു​ന്ന​ത് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വി​ട്ടു