cricket

വഡോദര : വെസ്റ്റ് ഇൻഡീസിന് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 211 റൺസിന്റെ കൂറ്റൻ വിജയം നേടിഇന്ത്യൻ വനിതകൾ. വഡോദരയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് നേടി.മറുപടിക്കിറങ്ങിയ വിൻഡീസിനെ 26.2 ഓവറിൽ 103 റൺസിന് ആൾഔട്ടാക്കുകയായിരുന്നു.

102 പന്തുകളിൽ 13 ബൗണ്ടറികളടക്കം 91 റൺസ് നേടിയ ഉപനായിക ഹർമൻപ്രീത് കൗറിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്.ഓപ്പണറായി അരങ്ങേറ്റം കുറിച്ച പ്രതിക റാവൽ(40), ഫസ്റ്റ് ഡൗൺ ഹർലീൻ ഡിയോൾ (44), ക്യാപ്ടൻ ഹർമൻപ്രീത് കൗർ (34), റിച്ച ഘോഷ് (26), ജെമീമ റോഡ്രിഗസ് (31) എന്നിവരും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങി.

വൈറ്റ് ബാൾ ഫോർമാറ്റിലെ തന്റെ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് സ്മൃതി 50 റൺസിലേറെ നേടുന്നത്.

മറുപടിക്കിറങ്ങിയ വിൻഡീസിനെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ രേണുക സിംഗാണ് ചിതറിച്ചുകളഞ്ഞത്.11 റൺസിനിടെ നാലുവിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്ന വിൻഡീസിന് പിന്നീട് കരകയറാൻ കഴിഞ്ഞില്ല. പ്രിയമിശ്ര രണ്ട് വിക്കറ്റ് നേടി.

രണ്ടാം ഏകദിനം നാളെ ഇതേവേദിയിൽ നടക്കും.