
കൊച്ചി: പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ(ഐ.പി.ഒ) ഇന്ത്യൻ കമ്പനികൾ ഈ വർഷം 1.6 ലക്ഷം രൂപ വിപണിയിൽ നിന്ന് സമാഹരിച്ചു. ഓഹരി വിപണിയിലുണ്ടായ മികച്ച ഉണർവിന്റെ കരുത്തിലാണ് ഐ.പി.ഒ രംഗവും വൻ വളർച്ച നേടുന്നത്. രാജ്യത്തെ മുൻനിര കമ്പനികൾ മുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ വരെ ഓഹരി വിൽപ്പനയിലൂടെ വളർച്ചയ്ക്കായി മൂലധനം കണ്ടെത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയുമായി ഹ്യുണ്ടായ് മോട്ടോർ വിപണിയിൽ നിന്ന് 27,870 കോടി രൂപയാണ് ഈ വർഷം സമാഹരിച്ചത്. ഈ വർഷം ഇതുവരെ 90 കമ്പനികളാണ് വിപണിയിൽ നിന്ന് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്തിയത്.