-face

ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കാത്തവർ കുറവാണ്. ഇതിനായി പരസ്യത്തിൽ കാണുന്ന വില കൂടിയ പല ക്രീമുകളും ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. ചിലപ്പോൾ അലർജിയോ മറ്റും ഇതുമൂലം ഉണ്ടാകും. പക്ഷേ എപ്പോഴും പ്രകൃതിദത്തമായി സൗന്ദര്യം വർദ്ധിപ്പിക്കുന്നതാണ് നല്ലത്.

മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം വളരെ നല്ലതാണെന്ന് നമുക്ക് അറിയാം. എന്നാൽ മുടിക്ക് മാത്രമല്ല മുഖ സൗന്ദര്യത്തിനും ഇതിന് പങ്കുണ്ട്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കഞ്ഞിവെള്ളം ഏറെ നല്ലതാണ്. ഈ കാലഘട്ടത്തിൽ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാനും യൗവനം നിലനിർത്താനുമൊക്കെ ഫേസ് സെറം ആണ് ഉപയോഗിക്കുന്നത്. നയാസിനമെെഡിന്റെയും കോജിക് ആസിഡുകളുടെയും സെറങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെക്കാൾ ഏറെ ഫലം നൽകാൻ കഞ്ഞിവെള്ളത്തിന് കഴിയും. അത് എങ്ങനെയെന്ന് നോക്കാം.

ആദ്യം ഒരു കപ്പ് കഞ്ഞിവെള്ളം എടുക്കുക. ഇതിലേക്ക് അൽപം കറ്റാർവാഴ ചേർക്കാം. ശേഷം കെെകൊണ്ട് നന്നായി ഞെരടി കറ്റാർവാഴയുടെ നീര് കഞ്ഞിവെള്ളത്തിൽ യോജിപ്പിക്കുക. ശേഷം ഇതിലേക്ക് അൽപം ഗ്ലിസറിൻ ചേർക്കണം. ഇതെല്ലാം നന്നായി യോജിപ്പിക്കാം. അൽപനേരം ഈ മിശ്രിതം ഇങ്ങനെതന്നെ സൂക്ഷിക്കണം. ശേഷം ഇത് അരിച്ചെടുക്കണം. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ സെറം പുരട്ടുക. ഇത് പതിവായി ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ തന്നെ തിളക്കമാർന്ന മുഖം സ്വന്തമാക്കാം.