
ബ്രസീലിയ: തെക്കൻ ബ്രസീലിലെ ഗ്രമാഡോ നഗരത്തിൽ ചെറുവിമാനം തകർന്നുവീണ് യാത്രികരായ 9 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാവിലെയായിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ വിമാനം ഒരു കെട്ടിടത്തിന്റെ ചിമ്മിനിയിലും മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ച ശേഷം ഒരു ഫർണീച്ചർ കടയുടെ മുകളിൽ പതിക്കുകയായിരുന്നു.
സമീപത്തെ ഒരു ഹോട്ടലിലേക്കും അവശിഷ്ടങ്ങൾ പതിച്ചു. പരിക്കേറ്റ 15 പ്രദേശവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനേലയിൽ നിന്ന് ഫ്ലോറിയാനോപൊലിസിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രമാഡോ ബ്രസീലിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.