
സമീപകാലത്ത് സോഷ്യൽ മീഡിയ ആഘോഷിച്ച വിവാഹമായിരുന്നു തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന്റേത്, ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിച്ചത്. ഹൈന്ദവാചാര പ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹ ചടങ്ങുകൾ നടന്നത്. ഗോവയായിരുന്നു വിവാഹചടങ്ങുകൾക്ക് വഹിച്ചത്. വിവാഹത്തിന് ശേഷം കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മേനകയുടെ വാക്കുകൾ, ആന്റണിയും കീർത്തിയും മുത്തശ്ശിയും നിൽക്കുന്ന ചിത്രമാണ് മേനക പങ്കുവച്ചിട്ടുള്ളത്.
എന്റെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹം അവൾ കണ്ടെത്തിയതിൽ ഠാൻ അതിയായി സന്തോഷിക്കുന്നു, പ്രിയപ്പെട്ട ആന്റണിക്കും കീർത്തിക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. മേനക കുറിച്ചു.
ഡിസംബർ 12നായിരുന്നു കീർത്തിയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു. മഡിസർ ശൈലിയിൽ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മണ വധുവായി അച്ഛൻ സുരേഷ് കുമാറിന്റെ മടിലിരുത്തിയാണ് കീർത്തിയെ ആന്റണി താലി ചാർത്തിയത്.