electricity

തിരുവനന്തപുരം: കേരളത്തിൽ ആണവനിലയത്തിന് അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി,​ ഇതിനായി സംസ്ഥാനം സ്ഥലം കണ്ടെത്തി നൽകിയാൽ അനുമതി നൽകുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രി മനോഹർ ലാൽ ഖട്ടാർ വ്യക്തമാക്കി. ഇക്കാര്യം സർക്കാരിനെ അറിയിച്ചു.

അനുയോജ്യമായ സ്ഥലം കണ്ടത്തേണ്ടത് സംസ്ഥാനമാണെന്നും കേരളതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ നിക്ഷേപമുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു,​ കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കാൻ കഴിയും. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.