rubber

നൂറിലധികം വെറൈറ്റികൾ മുളവർഗത്തിൽ ഉണ്ടെങ്കിലും കർഷകർക്ക് ഗുണകരമായി കൃഷി ചെയ്യാൻ സാധിക്കുന്നത് നാലോ അഞ്ചോ വെറൈറ്റികളാണ്. അത് മനസിലാക്കി കൃഷി ചെയ്യുകയാണെങ്കിൽ നല്ല രീതിയിൽ ലാഭം ഉണ്ടാക്കാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തിന് മുളകൾ വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്. മറ്റു പല മരങ്ങൾക്കും പകരമായി നിലകൊള്ളാണ് മുളയ‌്ക്ക് കഴിയും.

രണ്ടടി മണ്ണ് മാത്രമാണ് മുള വളരാൻ ആവശ്യമായുള്ളത്. പാറപ്പുറത്ത് പോലും മുള വളരുന്നതിന് കാരണവും ഇതുതന്നെ. കാർബൺ ഡയോക്‌സൈഡ് വലിച്ചെടുക്കുകയും കൂടുതൽ ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്ന സസ്യമാണ് മുള. ബെൽകോവ, ആസ്‌പർ, നൂതൻ തുടങ്ങിയവയെല്ലാം കർഷകർക്ക് വിശ്വസിച്ച് കൃഷി ചെയ്യാവുന്നതാണ്. ഫർണിച്ചർ നിർമ്മാണത്തിന് ഈ പറഞ്ഞവയെല്ലാം കേമമാണ്.

ഒബെൽകോവ ഇനത്തിൽ പെട്ടവ ഒരേക്കറിൽ ആയിരം എണ്ണം വരെ കൃഷി ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഒരു വർഷം 40 ടൺ വരെ വിളവായി ലഭിക്കും. ആസ്‌പർ 12 അടി വരെ ഉയരം വയ‌്ക്കുന്ന തരമാണ്. അടുത്ത 100 വർഷത്തിനുള്ള മുളയ‌്ക്ക് വ്യാവസായികമായി വലിയ സ്വീകാര്യതയാണ് ലഭിക്കാൻ പോകുന്നത്.

തൈ നട്ട് അഞ്ചാം കൊല്ലം മുതൽ മുള വെട്ടി വിൽക്കാം. 50 വർഷം വരെ ഒരു ചുവട്ടിൽ നിന്നും ഇത്തരത്തിൽ മുള വെട്ടിയെടുക്കാൻ സാധിക്കും. റബ്ബറിനേക്കാൾ നാലിരട്ടിയാണ് വരുമാനം. ആദ്യത്തെ ഒരു വർഷത്തെ പരിചരണം മാത്രമാണ് ആകെ ആവശ്യമായുള്ളത്.