job-offer

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിൽ 1,036 ഒഴിവുകളിലേക്കാണ് റെയിൽവേ വിളിച്ചിരിക്കുന്നത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡാണ് (ആർആർബി) ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈ​റ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടുത്ത മാസം ഏഴ് മുതലാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.


ഒഴിവുകളും തസ്തികകളും
പോസ്​റ്റ് ഗ്രാജുവേ​റ്റ് അദ്ധ്യാപകർ -47,600 രൂപ മുതൽ ശമ്പളം (187 ഒഴിവുകൾ)
സയന്റഫിക് സൂപ്പർവൈസർ- 44,900 രൂപ മുതൽ ശമ്പളം (മൂന്ന് ഒഴിവ്)
ചീഫ് ലോ അസിസ്റ്റന്റ് - 44,900 രൂപ മുതൽ ശമ്പളം (54 ഒഴിവുകൾ)
പബ്ലിക് പ്രോസിക്യൂട്ടർ- 44,900രൂപ മുതൽ ശമ്പളം ( 20 ഒഴിവുകൾ)
ജൂനിയർ ട്രാൻസിലേ​റ്റർ (ഹിന്ദി)- 35,400 രൂപ മുതൽ ശമ്പളം (130 ഒഴിവുകൾ)
മ്യൂസിക് ടീച്ചർ (സ്ത്രീകൾ)- 35,400 രൂപ മുതൽ ശമ്പളം (മൂന്ന് ഒഴിവ്)


യോഗ്യത
ഓരോ തസ്തികയ്ക്കും യോഗ്യത വ്യത്യസ്തമാണ്. 18 വയസ് പൂർത്തിയായ ഏതൊരാൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈ​റ്റിൽ ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ആർആർബി അറിയിച്ചിട്ടുണ്ട്. ജനറൽ, ഒബിസി, ഇഡബ്യൂഎസ് കാ​റ്റഗറിയിലുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. എസ് സി, എസ് ടി കാ​റ്റഗറിയിലുളള ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്.