
ലക്‌നൗ: രണ്ട് യുവാക്കളെ ഒരേസമയം വിവാഹം കഴിച്ച് യുവതി. ഉത്തർപ്രദേശിലെ ഡിയോറ സ്വദേശിനിയായ യുവതിയാണ് ജീവിക്കാനായി വേറിട്ട രീതി സ്വീകരിച്ചിരിക്കുന്നത്. യുവതിയുടെ വീഡിയോ പുറത്തുവന്നതോടെ വിവിധ തരത്തിലുളള ചർച്ചകളും സോഷ്യൽമീഡിയയിൽ ആരംഭിച്ചിരിക്കുകയാണ്. ഇവരുടെ പേരും കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
രണ്ട് ഭർത്താക്കൻമാരോടൊപ്പം ഇരിക്കുന്ന യുവതിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താക്കൻമാരുടെ പേര് കൊത്തിയ താലിമാലകളും യുവതിയുടെ കഴുത്തിൽ കാണാം.ഇവർ മൂന്ന് പേരും ഒരു വീട്ടിൽ സന്തോഷത്തോടെയാണ് താമസിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നതും ജോലിക്ക് പോകുന്നതും ഉറങ്ങുന്നതുമെല്ലാം ഒരുമിച്ചാണെന്ന് യുവതി പറയുന്നു.

ഭർത്താക്കൻമാരോടുളള ഉത്തരവാദിത്തം എങ്ങനെ നിറവേറ്റുന്നുവെന്ന് വീഡിയോയിൽ അവതാരകൻ യുവതിയോട് ചോദിക്കുന്നുണ്ട്. രണ്ടുപേർക്കും ആവശ്യമായ കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സമയം ലഭിക്കുന്നുണ്ടെന്നും യുവതി ഉത്തരം പറയുന്നുണ്ട്. വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചും ചോദിക്കുന്നുണ്ട്.