s

ആലപ്പുഴ : കുട്ടനാട് എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ അവകാശ പ്രഖ്യാപനവും ക്രിസ്മസ് ആഘോഷറാലിയും കിടങ്ങറയിൽ നടന്നു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുറിയാക്കോസ് മാർ ഗീവർഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ.ടോം പുത്തൻകളം, ഫാ. ബൈജു ആച്ചിറത്തലയ്ക്കൽ, ഫാ. ജോസ് പറപ്പള്ളി, ഫാ. ജോൺ തോമസ്, ഫാ. മാത്യു കവിരായിൽ, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജേക്കബ് പാറയ്ക്കൽ, ജിനോ ജോസഫ്, സോണിച്ചൻ ആന്റണി, ജോസി ഡൊമിനിക്, ഷിബു ലൂക്കോസ്, സാബു തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.