musafa

മുഫാസ എന്ന ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽ ആദ്യദിന കളക്ഷൻ പത്തു കോടിയാണ്. മൊഴിമാറ്റ പതിപ്പുകളിലാണ് കൂടുതൽ കളക്ഷൻ. ഹിന്ദി പതിപ്പിൽ മുഫാസയ്ക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആണ്.

സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് തെലുങ്കിൽ മുഫാസയാകുന്നത്. ഈ രണ്ട് പതിപ്പുകൾക്കാണ് ആരാധകർക്കിടയിൽ വലിയ വരവേൽപ്പ് ലഭിക്കുന്നത്.

തമിഴ് പതിപ്പ് ഒരുകോടിയാണ് നേടിയത്. നാലുകോടിയാണ് ഇംഗ്ളീഷ് പതിപ്പിന്റെ കളക്ഷൻ. 2019 ൽ പുറത്തിറങ്ങിയ ലയൺ കിംഗ് എന്ന ചിത്രത്തിന്റെ തുടർച്ചയായി എത്തിയ സിനിമയാണ് മുഫാസ. ബാരി ജങ്കിൻസ് സംവിധാനം ചെയ്യുന്ന മുഫാസ : ദ ലയൺ കിംഗ് ആദ്യ വാരാന്ത്യത്തിൽ ആഗോള തലത്തിൽ 180 മില്യൺ ഡോളർ നേടുമെന്നാണ് പ്രതീക്ഷ.

കരുത്തനായ സിബയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് ചിത്രം പറയുന്നത്. റാഫിക്കായി ജോൺകാനി, പുംബായി സേത്ത് റോജൻ, ടീമോനായി ബില്ലി ഐക്‌നർ, സിംബയായി ഡൊണാൾഡ് ഗ്ളാവർ, നളയായി ബിയോൺസ് നോൾസ് കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.