mammotty

മമ്മൂട്ടിയും മേജർ രവിയും വീണ്ടും ഒരുമിക്കുന്നു. പട്ടാളകഥകളിൽ നിന്ന് മാറി ആക്ഷൻ ത്രില്ലറാണ് ഇത്തവണ മേജർ രവി ഒരുക്കുന്നത്.

ഇഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടിയും മേജർ രവിയും രണ്ടാം തവണയാണ് ഒരുമിക്കുന്നത്.മിഷൻ 90 ഡെയ്സ് ആണ് മമ്മൂട്ടിയും മേജർരവിയും ഒരുമിച്ച ചിത്രം.അതേസമയം മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ അ​സ​ർ​ബെ​യ്ജാ​നിലെ ലാക്കേഷനിലാണ് മമ്മൂട്ടി.

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. ശ്രീലങ്ക, ദുബായ് , ഷാർജ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക. ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​
ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്. പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ണ്‍​ട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്,​ ​ല​ണ്ട​ൻ,​ ​അ​ബു​ദാ​ബി,​ ​ താ​യ്‌​ല​ൻ​ഡ്,​ ​വി​ശാ​ഖ​പ​ട്ട​ണം,​ ​ഹൈ​ദ്രാ​ബാ​ദ്,​ ​ഡ​ൽ​ഹി,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാണ് മറ്ര് ലൊക്കേഷൻ.