
അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിർമ്മിക്കുന്ന ആദി മര്ന്ത് - ഗോഡ്സ് ഓൺ മെഡിസിൻ'' എന്ന ഡോക്യൂഫിക്ഷൻ സിനിമയുടെ തുടക്കം മൗനയോഗി സ്വാമി ഹരിനാരായണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
അട്ടപ്പാടിയിലെ ഗോത്രഭാഷാ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി നിരവധി അംഗീകാരങ്ങൾ നേടിയ വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മാധ്യമ പ്രവർത്തകൻ അജിത്ത് ഷോളയൂർ എഴുതുന്നു.
സായ് സഞ്ജീവനി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.ശിവാനി,മുകേഷ് ലാൽ എന്നിവർ എഴുതിയ വരികൾക്ക് വിജീഷ് മണി സംഗീതം പകരുന്നു.
ഛയാഗ്രഹണം-നിധിൻ ഭഗത്ത്,എഡിറ്റർ- മാരുതി,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ഉദയശങ്കർ,പശ്ചാത്തല സംഗീതം-മിഥുൻ മലയാളം,പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ,
പി .ആർ. ഒ- എ എസ് ദിനേശ്.