rupees

രൂപയുടെ മൂല്യം 85.12 വരെ താഴ്ന്നു

കൊച്ചി: ഡോളറിനെതിരെ ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യത്തിലെ വർദ്ധനയും ഇന്ത്യൻ രൂപയെ ഇന്നലെ റെക്കാഡ് താഴ്‌ചയിലെത്തിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 0.1 ശതമാനം ഇടിഞ്ഞ് ഒരവസരത്തിൽ 85.12ൽ എത്തി. വ്യാപാരാന്ത്യത്തിൽ രൂപ 85.11ൽ എത്തി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതാണ് രൂപയ്ക്ക് നേരിയ പിന്തുണ നൽകിയത്.