തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഫിയോദർ ദസ്തയേവ്‌സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവൽ തുടർനാടകമായി പ്രക്ഷേപണം ചെയ്യുന്നു. എഴുത്തുകാരനും പ്രക്ഷേപകനുമായ ഡോ. എം. രാജീവ് കുമാറാണ് റേഡിയോ രൂപാന്തരം തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനം മുതൽ ഉച്ചയ്ക്ക് 2.15ന് ആകാശവാണിയുടെ തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂർ, മഞ്ചേരി,കവരത്തി നിലയങ്ങളിലൂടെ അറുപതിലേറെ ഭാഗങ്ങളുള്ള ഈ തുടർ നാടകം കേൾക്കാം.