
തിരുവനന്തപുരം : പി.എസ്.സി അഭിമുഖം നിശ്ചയിച്ച തീയതിയിൽ നിന്നുമാറ്റാൻ ജനുവരി 1 മുതൽ സൗകര്യം. പി.എസ്.സി, സംസ്ഥാന, ദേശീയതല, പരീക്ഷയിലോ യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്നവർക്ക് തീയതി മാറ്റത്തിന് അപേക്ഷിക്കാം. സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ച് റിക്വസ്റ്റ് എന്ന ടൈറ്റിലിൽ കാണുന്ന ഇന്റർവ്യൂ ഡേറ്റ് ചേഞ്ച് ലിങ്കിൽ ക്ലിക്ക് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്റർവ്യൂ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പറ്റുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തപാൽ,ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കില്ല.
പ്രമാണപരിശോധന
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (സിദ്ധ) (കാറ്റഗറി നമ്പർ 522/2023)
തസ്തികിയിലേക്ക് 26 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ
പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം)
(കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 30, 31,ജനുവരി 1, 3, 4, 6
തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.