
 യുവതിയുടെ കുടുംബത്തിന് 50 ലക്ഷം
ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ വീട് ആക്രമിച്ച കേസിൽ അറസ്റ്റിലായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് നമ്പള്ളി മജിസ്ട്രേട്ട് കോടതി. കഴിഞ്ഞ ദിവസമാണ് അല്ലുവിന്റെ ഹൈദരാബാദ് ജൂബിലി ഹിൽസിലെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. പുഷ്പ 2 സിനിമയുടെ പ്രീമിയറിന്റെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണ സമയം അല്ലു അർജ്ജുനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രതികൾക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
അതിനിടെ മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് പുഷ്പയുടെ നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. നടനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.