s

തിരുവനന്തപുരം: ശംഖുംമുഖം മുൻ വാർഡ് പ്രസിഡന്റ്‌ ജോണിയുടെ നേതൃത്വത്തിൽ കണ്ണാന്തുറ മുൻ ബൂത്ത്‌ പ്രസിഡന്റ്‌ ആലോഷ്യസിന്റെ മൂന്ന് പെൺമക്കളടങ്ങിയ കുടുംബത്തിന് ക്രിസ്മസ് സമ്മാനമായി വീട് നിർമ്മിച്ചു നൽകി പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകർ.അടൂർ പ്രകാശ് എം.പി വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

കോൺഗ്രസ് നേതാക്കളായ ടി.ശരത്ചന്ദ്രപ്രസാദ്,ലെഡ്ഗർ ബാവ,എം.എ.പദ്മകുമാർ,ടി.ബഷീർ,ബ്ലോക്ക് പ്രസിഡന്റ്‌ സേവ്യർ ലോപസ്,കൗൺസിലർ സെറഫിൻ ഫ്രെഡി,പൂന്തുറ ജയ്സൺ,വെട്ടുകാട് ജോർജ്,എച്ച്.പി.ഹാരിസൺ,കഠിനംകുളം ജോയ്,വള്ളക്കടവ് ഷാജി,ഷാജി ഡിക്രൂസ്,ആന്റണി ജോർജ്,കണ്ണാന്തുറ വാർഡ് പ്രസിഡന്റ്‌ മനീഷ്,ശാന്തപ്പൻ,ബെറോമാ പാട്രിക്,ഷീബ പാട്രിക്,മൻസൂർ,അനി റാവു,സനൽ പത്രോസ് തുടങ്ങിയവർ പങ്കെടുത്തു.