
ലോകത്തിലെ തിരക്കേറിയ ജലപാതകളിൽ ഒന്നായ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജലപാതയിലൂടെയുള്ള യാത്രയ്ക്ക് യു.എസ് കപ്പലുകളിൽ പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ചു. പനാമ ഈടാക്കുന്ന ഫീസ് പരിഹാസ്യമാണെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.