
പൂനെ: മഹാരാഷ്ട്രയിലെ പർഭാനിയിൽ നടന്ന അക്രമത്തിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സോമനാഥ് സൂര്യവൻഷിയുടെ കുടുംബത്തെ
സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദലിതനും ഭരണഘടനാ സംരക്ഷകനും ആയതുകൊണ്ടാണ് സോംനാഥ് സൂര്യവൻഷിയെ പൊലീസ് കൊലപ്പെടുത്തിയതെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചില ഫോട്ടോകളും വീഡിയോകളും കുടുംബം തനിക്ക് കാണിച്ചുതന്നതായും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദലിത് ആക്ടിവിസ്റ്റും നിയമ വിദ്യാർത്ഥിയുമായിരുന്ന സൂര്യവൻഷിയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ 10 നാണ് നഗരത്തിലെ റെയിൽവേ സ്റ്റേഷന് പുറത്തുള്ള അംബേദ്കറുടെ പ്രതിമയ്ക്ക് സമീപമുള്ള ഭരണഘടനയുടെ പകർപ്പ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നുണ്ടായ ആക്രമണത്തിൽ 50തൊളം അളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജില്ല സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ, നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട സൂര്യവൻഷി ഡിസംബർ 15ന് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ഇത് കൊലപാതകം ആണെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി രാഷ്രീയ കാരണങ്ങളാൽ മാത്രമാണ് സൂര്യവൻഷിയുടെ കുടുംബത്തെ സന്ദർശിച്ചതെന്നും ആളുകൾക്കിടയിൽ വിദ്വേഷം വളർത്താന് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് തെളിഞ്ഞാൽ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് സൂര്യവംശി മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ പോലീസ് ക്രൂരതയുടെ തെളിവുകളൊന്നും കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ആഴ്ച നിയമസഭയിൽ പറഞ്ഞ്.