high

തിരുവനന്തപുരം : കോവളത്ത് സി.പി.എം ദില്ലാ സമ്മേളന വേദിക്കരികെ യുവാവിിന്റെ ആത്മഹത്യാ ശ്രമം. വി​ഴി​ഞ്ഞം​ ​തോ​ട്ട​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​ര​തീ​ഷാ​ണ് ​(43​)​ ​സ്വ​യം​ ​തീ​ ​കൊ​ളു​ത്തി​യ​ത്.​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​അ​ര​വി​ന്ദ് ​സൂ​രി​യു​ടെ​ ​കൈ​യ്‌​ക്ക് ​പൊ​ള്ള​ലേ​റ്റു.. 40 ശതമാനം പൊള്ളലേറ്റ രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ​മ്മേ​ള​നം​ ​ക​ഴി​ഞ്ഞ് ​മു​ഖ്യ​മ​ന്ത്രി​ ​മ​ട​ങ്ങി​യ​തി​നു​ ​പി​ന്നാ​ലെ​ ​ക​ലാ​പ​രി​പാ​ടി​ ​ന​ട​ന്ന​ ​വേ​ദി​ക്ക​രി​കി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 10.15​നാ​യി​രു​ന്നു​ ​സം​ഭ​വം.​ ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​ ​യു​വാ​വ് ​ര​ണ്ട് ​ത​വ​ണ​ ​വേ​ദി​യി​ൽ​ ​ക​യ​റാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​ചേ​ർ​ന്ന് ​ഇ​യാ​ളെ​ ​വേ​ദി​യു​ടെ​ ​ഇ​ട​തു​ ​വ​ശ​ത്തേ​ക്ക് ​മാ​റ്റി.​ ​അ​വി​ടെ​ ​ക​സേ​ര​യി​ലി​രു​ന്ന​ ​യു​വാ​വ് ​കൈ​യി​ൽ​ ​ക​രു​തി​യി​രു​ന്ന​ ​പെ​ട്രോ​ൾ​ ​ശ​രീ​ര​ത്തി​ലൊ​ഴി​ച്ച് ​തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​സ​മീ​പ​ത്തി​രു​ന്ന് ​ക​ലാ​പ​രി​പാ​ടി​ ​കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു.


തീ​ ​പ​ട​രു​ന്ന​തു​ ​ക​ണ്ട​തോ​ടെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഓ​ടി​യെ​ത്തി​ ​ചാ​ക്കും​ ​ടാ​ർ​പോ​ളി​നു​മു​പ​യോ​ഗി​ച്ച് ​ര​തീ​ഷി​നെ​ ​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​ഉ​ട​ൻ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സെ​ത്തി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ആം​ബു​ല​ൻ​സി​ൽ​ ​ക​യ​റ്റി​യെ​ങ്കി​ലും​ ​ര​തീ​ഷ് ​ത​യ്യാ​റാ​യി​ല്ല.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡോ​ർ​ ​തു​റ​ന്ന് ​ര​ണ്ട് ​ത​വ​ണ​ ​ഇ​യാ​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​ഒ​ടു​വി​ൽ​ ​പൊ​ലീ​സ് ​ബ​ലം​ ​പ്ര​യോ​ഗി​ച്ചാ​ണ് ​ര​തീ​ഷി​നെ​ ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റ്റി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​ഒ​പ്പം​ ​കൊ​ണ്ടു​പോ​യി.​ ​ര​തീ​ഷി​ന്റെ​ ​കു​ടും​ബം​ ​സി.​പി.​എം​ ​അ​നു​ഭാ​വി​ക​ളാ​യി​രു​ന്നു.​ ​ആ​ത്മ​ഹ​ത്യാ​ ​ശ്ര​മ​ത്തി​ന്റെ​ ​കാ​ര​ണം​ ​അ​റി​യി​ല്ലെ​ന്ന് ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.