
ധ്യാൻ ശ്രീനിവാസൻ നായകനായി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐഡി ജനുവരി 3ന് റിലീസ് ചെയ്യും. ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം, കലാഭവൻ ഷാജോൺ, ജോണി ആന്റണി, ബോബൻ സാമുവൽ, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, സ്മിനു സിജോ, മനോഹരി ജോയ്, ജസ്ന്യ ജഗദീഷ്, ബേബി ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: ഫൈസൽ അലി, എസാ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി ആണ് നിർമ്മാണം.
മിസ്റ്റർ ബംഗാളി
അരിസ്റ്റോ സുരേഷ് നായകനായി ജോബി വയലുങ്കൽ സംവിധാനം ചെയ്യുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ ജനുവരി 3ന് തിയേറ്രറിൽ.കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര , വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരോടൊപ്പം സംവിധായകൻ ജോബി വയലുങ്കലും പ്രധാന വേഷത്തിൽ എത്തുന്നു. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.