cake-

വീട്ടിൽ എന്ത് ആഘോഷം വന്നാലും ഒരു കേക്കിലാതെ അത് പൂർത്തിയാകില്ലെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാളികൾ. പല നിറത്തിലും പല രുചിയിലും നമുക്ക് കേക്കുകൾ ലഭ്യമാണ്. അപ്പോൾ പിന്നെ ക്രിസ്മസ് വന്നാൽ പറയേണ്ട ആവശ്യമില്ല. കേക്കുകളുടെ ഒരു മേളം തന്നെയായിരിക്കും ഡിസംബർ മാസം.

എന്നാൽ എത്ര രുചി ഉണ്ടെങ്കിലും അമിതമായി കേക്ക് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ചില രോഗങ്ങൾ ഉള്ളവർ അമിതമായി കേക്ക് കഴിക്കുന്നത് വലിയ പ്രശ്നമുണ്ടാകും. പ്രമേഹരോഗികളും പ്രീഡയബറ്റിസ് ഉള്ളവരും കേക്ക് കഴിക്കുന്നത് പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്. കേക്കിൽ ഷുഗർ കണ്ടന്റ് വളരെ കൂടുതലാണ്. അതിനാലാണ് കഴിക്കരുതെന്ന് പറയുന്നത്.

കേക്ക് കഴിക്കാൻ ആഗ്രഹം തോന്നിയാൽ ക്രീം കേക്ക് കഴിക്കുന്നതിനെക്കാലും പ്ലെയിൻ കേക്ക് കഴിക്കുന്നതാണ് നല്ലത്. ഇതിൽ ഷുഗർ കുറവായിരിക്കും. സാധാരണ കേക്കിനെക്കാൾ ഐസിംഗ് കേക്കിൽ കൂടുതൽ മധുരം ഉണ്ടാകും. ഫ്രൂട്ട്സ് കേക്ക് ആണ് കൂട്ടത്തിൽ വളരെ നല്ലത്. ഇതിൽ ഡ്രെെ ഫ്രൂട്ട്സ് ചേർക്കുന്നു.

ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്. വീട്ടിൽ വിശേഷദിവസം ആണെങ്കിൽ പോലും ഒരു നേരം മാത്രമേ കേക്ക് കഴിക്കാവൂ. ഒരു ദിവസം തന്നെ ഇടക്കിടയ്ക്ക് കേക്ക് കഴിക്കുന്നത് ഒഴിവാക്കുക. കേക്ക് കഴിക്കുന്ന ദിവസം അന്നത്തെ ആഹാരത്തിൽ നിരവധി പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.