
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ 24 മണിക്കൂറും ജലവിതരണം നടത്തുമെന്ന് ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. രാജേന്ദ്ര നഗറിൽ 24 മണിക്കൂറും ജല വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
60 ഉം അതിനു മുകളിലും പ്രായമുള്ള ഡൽഹി നിവാസികൾക്ക് സൗജന്യ ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെ സഞ്ജീവനി യോജന എന്ന പദ്ധതി ആം ആദ്മി പ്രഖ്യാപിച്ചിരുന്നു. ഇതടക്കമുള്ള ക്ഷേമ നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനവും.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്ഥാനാർത്ഥിയായ ജംഗ്പുര മണ്ഡലത്തിൽ ഈ പദ്ധതിയുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു.
ഡൽഹിയിയിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകാൻ ലക്ഷ്യമിട്ടുള്ള മഹിളാ സമ്മാൻ യോജന എന്ന പദ്ധതിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേജ്‌രിവാൾ അറിയിച്ചിരുന്നു. പദ്ധതി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 2.5 ലക്ഷം സ്ത്രീകൾ ഇതിനായി രജിസ്റ്റർ ചെയ്തുവെന്ന് പാർട്ടി പറയുന്നു.