
ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ സിനിമയിൽ ശ്രീജിത്ത് രവിയുടെ ഭാര്യയായി എത്തിയത് ജീവിതപാതി സജിത . ലോക് ഡൗൺ കാലത്ത് സ്വന്തം വീട്ടിൽ ചിത്രീകരിച്ച കൊറോണ ഒരു ഭീകരജീവിയാണ് എന്ന ഹ്രസ്വ ചിത്രത്തിൽ ശ്രീജിത്തും സജിതയും മക്കളും അഭിനയിച്ചിരുന്നു. മാർക്കോയിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അനിയത്തി റോളിലാണ് സജിത.
ആട്ടം സിനിമയിൽ വിനയ് ഫോർട്ടിന്റെ ഭാര്യ വേഷത്തിൽ സജിത എത്തിയിരുന്നു. ഏറെ പ്രശംസ നേടിയ 1000 ബേബീസ് വെബ് സീരീസിൽ ചെറിയ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. മാർക്കോയുടെ ലൊക്കേഷനിൽ നിന്ന് ഉണ്ണിമുകുന്ദനൊപ്പമുള്ള ചിത്രം സജിത സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. മാർക്കോ ടീമിനും എന്റെ ഓൺ ആന്റ് ഒഫ് സ്ക്രീൻ സഹോദരനും വലിയ നന്ദി എന്ന് ചിത്രത്തിനൊപ്പം കുറിച്ചു.