
മുംബയ്: ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് ഔദ്യോഗിക ബഹുമതികളോടെ വിട ചൊല്ലി രാജ്യം. മുംബയിലെ ശിവാജി പാർക്ക് ശ്‌മശാനത്തിൽ ഇന്നലെ ഉച്ചയോടെ അന്ത്യകർമ്മങ്ങൾ നടന്നു. നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ, ഗുൽസാർ, ഷാം കൗശൽ, ദിവ്യ ദത്ത, ഇള അരുൺ തുടങ്ങി ചലച്ചിത്ര, സാസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദാദറിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് ശിവാജി പാർക്ക് ശ്‌മശാനത്തിലെത്തിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മുംബയ് വോക്ക് ഹാട്ട് ആശുപത്രിയിലായിരുന്നു ശ്യാം ബെനഗലിന്റെ അന്ത്യം. പദ്മ ഭൂഷണും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്‌കാരങ്ങളും നേടി. അങ്കുർ ആണ് ആദ്യ ചിത്രം.നിഷാന്ത് , മന്ഥൻ , ജുനൂൻ ,ആരോഹൻ , തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.